എൽഐസിക്ക് ₹2,684 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പരാതി: അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ,

എൽഐസിക്ക് ₹2,684 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പരാതി: അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ,

 ദില്ലി: എൽഐസിക്ക് ₹2,684 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനിക്കെതിരെ സിബിഐ കേസെടുത്തു.

കമ്പനിയുടെ എംഡി സതീശ് സേട്ടിനെതിരെയും അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ ₹3,900 കോടി നിക്ഷേപിച്ചിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരിച്ചു പിടിക്കാനായില്ലെന്നാണ് പരാതി. നിക്ഷേപ തുക വകമാറ്റി ചെലവഴിച്ചതായും വഞ്ചന നടത്തിയതായും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.

പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എൽഐസിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടവുമായി ബന്ധപ്പെട്ടാണ് പുതിയ കേസിലും അന്വേഷണം നടക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !