അരൂർ - തുറവൂർ ഉയരപ്പാത: പ്രധാന കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി; ടാറിങ് പുരോഗമിക്കുന്നു

അരൂർ - തുറവൂർ ഉയരപ്പാത: പ്രധാന കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി; ടാറിങ് പുരോഗമിക്കുന്നു

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ പുരോഗതിയിൽ നിർണായക വഴിതിരിവ. അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള ദേശീയപാതയിൽ ഉയരപ്പാതയുടെ പൂർത്തിയാകാതെ കിടന്ന ഭാഗത്തെ മേൽക്കട്ട കോൺക്രീറ്റിങ് പൂർത്തിയായതോടെ, പാതയുടെ മുഴുവൻ ഭാഗത്തെയും കോൺക്രീറ്റിങ് ജോലികൾ പൂർണമായി അവസാനിച്ചു. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിൽ 354 തുണുകളിലാണ് (pillars) ഉയരപ്പാത നിർമ്മിച്ചിരിക്കുന്നത്. 


ഇതിന്റെ ആദ്യ റെയ്ഞ്ചിലെ മേൽക്കത്ത് കോൺക്രീറ്റ് ഉൾപ്പെടെയുള്ള പ്രധാന പ്രവൃത്തികൾ ഇതോടെ പൂർത്തിയായി. കോൺക്രീറ്റിങ് പൂർത്തിയായതോടെ മറ്റ് ഭാഗങ്ങളിൽ ടാറിങ് ജോലികൾ അതിവേഗത്തിലാക്കിയിട്ടുണ്ട്. ആകെ 12.75 കിലോമീറ്റർ നീളമുള്ള തുറവൂർ - അരൂർ ഉയരപ്പാതയിൽ 9.5 കിലോമീറ്റർ ടാറിങ് ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. 

നിലവിൽ 4 കിലോമീറ്റർ ഭാഗത്ത് മാത്രമാണ് ടാറിങ് ബാക്കിയുള്ളത്. ഉയരപ്പാതയിൽ കിഴക്ക് ഭാഗത്ത് പില്ലർ 39 മുതൽ 192 വരെയും പടിഞ്ഞാറ് ഭാഗത്ത് പില്ലർ 57 മുതൽ 149 നമ്പർ പില്ലർവരെയും ടാറിങ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ആകെ 80 ശതമാനത്തിലേറെ ടാറിങ് ജോലികൾ നടത്തിയതായി അധികൃതർ അറിയിച്ചു.

പില്ലർ 25, 26, 27 ഭാഗത്തെ കോൺക്രീറ്റിങ്ങിനു ശേഷം അവിടെയും വളരെ വേഗത്തിൽ ടാറിങ് നടത്തുന്നതാണ്. 110 കെ.വി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി വൈകിയത് ഈ ഭാഗത്തെ ഗർഡറുകൾ സ്ഥാപിക്കലും കോൺക്രീറ്റിങ്ങും വൈകാൻ കാരണമായിരുന്നു. ഉയരപ്പാതയുടെ സർവീസ് റോഡുകളുടെ ഇരുവശങ്ങളിലുമുള്ള കാന നിർമ്മാണവും പൈപ്പുകൾ ഇടുന്ന ജോലികളും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. ഡിസംബർ മാസത്തിനുള്ളിൽ മുഴുവൻ ജോലികളും പൂർത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നത്. എങ്കിലും, കാന നിർമ്മാണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സിവിൽ കേസുകൾ നിലവിലുണ്ട്. കൂടാതെ, പാതയോരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാൽ മാത്രമേ കാന നിർമ്മാണം പൂർണ്ണമായി പൂർത്തിയാക്കാൻ സാധിക്കൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !