ശത്രുവിനെതിരെ പ്രയോഗിക്കും:ബഹിരാകാശത്ത് ആയുധങ്ങളുണ്ട് , നിര്‍ണായക വെളിപ്പെടുത്തലുമായി അമേരിക്ക,,,

ശത്രുവിനെതിരെ പ്രയോഗിക്കും:ബഹിരാകാശത്ത് ആയുധങ്ങളുണ്ട് , നിര്‍ണായക വെളിപ്പെടുത്തലുമായി അമേരിക്ക,,,

വാഷിങ്ടണ്‍: ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്ക. ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളാണെന്നാണ് അവകാശവാദം. യുഎസ് എയർ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്ക് ആണ് നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് യുഎസ് സൈന്യത്തെ സംരക്ഷിക്കാൻ ഭ്രമണപഥത്തിലുള്ള ആയുധം ആവശ്യമാണെന്ന് ട്രോയ് മെയിങ്ക് പറഞ്ഞു. വളർന്നുവരുന്ന ഭീഷണികളെ നേരിടാൻ യുഎസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ആൻ്റ് സ്പേസ് അസോസിയേഷന്റെ സ്പേസ് ആൻ്റ് സൈബർ കോണ്‍ഫറൻസില്‍ വെച്ചാണ് എയർ ഫോഴ്സ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

ബഹിരാകാശത്ത് വിനാശകരമായ ആണവായുധങ്ങളോ വിനാശകരമായ മറ്റ് ആയുധങ്ങളോ സ്ഥാപിക്കുന്നത് യുഎൻ ചട്ടങ്ങളുടെ ലംഘനമാണ്. 1967ലെ ഔട്ടർ സ്പേസ് ട്രീറ്റിയാണ് ഈ വിഷയത്തിലെ അടിസ്ഥാന ചട്ടം. എന്നാല്‍ ഇത് സമ്പൂർണ നിരോധനമായി വ്യാഖ്യാനിക്കാനാകില്ല. 

ഈ പഴുത് ഉപയോഗിച്ചാകാം അമേരിക്കയുടെ നീക്കം. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ആയുധം ഏത് തരത്തിലുള്ളതാണെന്ന് എയർ ഫോഴ്സ് സെക്രട്ടറി വ്യക്തമാക്കിയിട്ടില്ല. ആയുധത്തിന്റെ ശേഷിയെക്കുറിച്ചോ അത് എപ്പോള്‍ ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !