കട്ടപ്പന: വിദേശത്ത് നിന്നുവന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പോകവെ കാർ അപകടത്തില്‍പെട്ട് അദ്ധ്യാപിക മരിച്ചു.
കട്ടപ്പന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപികയും കാഞ്ചിയാർ മുകളേല്‍ സ്വദേശിനിയുമായ സെറീന സണ്ണിയാണ് (53) മരിച്ചത്. 10-ാം തീയതി പുലർച്ചെ രണ്ടോടെ കാലടിക്ക് സമീപത്തായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേർക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സെറീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവെ സെപ്റ്റംബർ 14ന് മരിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് കട്ടിക്കാരൻ കുടുംബാംഗമാണ്. കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ്സ് സ്‌കൂള്‍, കട്ടപ്പന ഓസാനം സ്‌കൂള്‍, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍, മ്ലാമല ഫാത്തിമമാതാ സ്‌കൂള്‍ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
സംസ്‌കാരം സെപ്റ്റംബർ 15 വൈകിട്ട് 3നു കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയില്‍. ഭർത്താവ്: സണ്ണി (റിട്ട. സൂപ്രണ്ട്, മരിയൻ കോളജ് കുട്ടിക്കാനം). മക്കള്‍: സോന (ഷാർജ), സോണറ്റ് (സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, പീരുമേട്).






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.