കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത മൃതദേഹം, 100 മീറ്റര്‍ അപ്പുറത്ത് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ തലയും, അറസ്റ്റ്,

കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത മൃതദേഹം, 100 മീറ്റര്‍ അപ്പുറത്ത് പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ തലയും, അറസ്റ്റ്,

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദില്‍ ഗർഭിണിയായ 17 കാരി ദാരുണമായി കൊല്ലപ്പെട്ടു. ബലിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖേർബറിയ പ്രദേശത്തെ കാട്ടിലാണ് ഗിരിഡിഹ് സ്വദേശിനിയായ പൂനം കുമാരിയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭർതൃ പിതാവും അമ്മായിയുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത ഒരു  മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

നാട്ടുകാർ വിവരം നല്‍കിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹത്തില്‍ നിന്ന് ഏകദേശം 100 മീറ്റർ അകലെ ഒരു മരത്തിന് സമീപം പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ തലയും കണ്ടെത്തിയത്. സംഭവസ്ഥലത്ത് അഗർബത്തിയും ചില പൂജാ സാമഗ്രികളും കണ്ടെത്തിയിരുന്നു.

 ഇതോടെ കൊലപാതകത്തിന് പിന്നില്‍ അന്ധവിശ്വാസമോ മറ്റേതെങ്കിലും ആചാരപരമായ കാരണമോ ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് ശരിയല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !