തിരുവനന്തപുരം : സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് അയച്ച കത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി ദുബായിലേക്ക് 85 ലക്ഷം രൂപ കടത്തിയെന്നാണ് ഇഡിയുടെ കത്തിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, വീണ സ്വന്തം കൈപ്പടയില്‍ എഴുതിയ പണമിടപാടിന്റെ കുറിപ്പുകള്‍ ഇതിനൊപ്പമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.കേസിൽ മുഹമ്മദ് റിയാസിനെതിരെ ഹസന് വാരിസ് നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ടെന്നും ഇഡി കട്ടില് പറയുന്നു. ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് അഞ്ചുതവണയായി പണം കടത്തിയത്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ഇത്തരത്തില്‍ മൊത്തം ഒരു കോടി ഇരുപത് ലക്ഷം രൂപ കടത്തിയെന്നാണ് ഹസന് വാരിസിന്റെ മൊഴിയിലുള്ളത്. ദുബായിലുള്ള ഫൈജാസ് എന്ന വ്യക്തിക്ക് പണം കൈമാറാനായിരുന്നു പ്രധാന നിര്‍ദേശം.
റിയാസിന്റെ നിര്‍ദേശപ്രകാരമാണ് പലരും തനിക്ക് പണം തന്നതെന്നും ഹസന് വാരിസ് മൊഴി നല്‍കിയിട്ടുണ്ട്. ഈ ഹവാല ഇടപാടുകളെ സംബന്ധിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ ഹസന് വാരിസിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കള്ളപ്പണ ഇടപാടുകളും അനധികൃത പണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായും, വിഷയം ഗൗരവമായി കണ്ട് നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇഡി ഡിജിപിക്ക് അയച്ച കറ്റില്‍ ആവശ്യപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.