മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമിലെ മൂഅദ്ദിനായ ഷെയ്ഖ് ഇബ്രാഹിം അല്‍ മദനി(76)അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
അവസാനമായി ഇന്ന് സുബഹി ബാങ്കുവിളിയാണ് നടത്തിയത്. ഇബ്രാഹിം അല്‍ മദനിയുടെ മരണത്തില്‍ ദുബൈയില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് ഇബ്രാഹിം അല്‍ മദനിയുടെ മയ്യിത്ത് നമസ്കാരം ഇന്ന് അസര്‍ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശത്തിലൂടെ തന്റെ സഹോദരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.