വിദ്യാഭ്യാസത്തിനായി ത്യാഗത്തിന്റെ പ്രതീകമായി അമ്മ: മക്കളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി, 47കാരിയുടെ പോരാട്ട കഥ

വിദ്യാഭ്യാസത്തിനായി ത്യാഗത്തിന്റെ പ്രതീകമായി അമ്മ: മക്കളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി, 47കാരിയുടെ പോരാട്ട കഥ

ന്യൂ ഡൽഹി : മകളുടെ പഠനച്ചെലവിനായി സമ്മാനത്തുക നേടണമെന്ന ലക്ഷ്യത്തോടെ ചെരിപ്പില്ലാതെ 3 കിലോമീറ്റർ ഓടി വിജയിച്ച് 47കാരി രമാബായി രൺവീർ.

ഓഗസ്റ്റിൽ മഹാരാഷ്ട്രയിൽ നടന്ന അമൃത് ദൗഡ് കൂട്ടയോട്ടത്തിലാണ് യാതൊരു പരിശീലനവും റണ്ണിങ് ഷൂസുമില്ലാതെ രമാബായി മത്സരിച്ച് വിജയിച്ചത്. 3,000 രൂപയായിരുന്നു സമ്മാനത്തുക. മക്കളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും വാങ്ങാൻ ഈ തുക സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മത്സരം.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലക്കാരിയായ രമാബായി ഭർത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ഏക ആശ്രയമാണ്. 2012ലാണ് ഭർത്താവ് മരിച്ചത്. മറ്റുള്ളവരുടെ വയലുകളിൽ സോയാബീനും കടലയും വിളവെടുക്കുകയും മഞ്ഞൾ ശേഖരിച്ച് സംസ്കരിച്ച് വിൽക്കുകയും ചെയ്താണ് കുടുംബം പുലർത്തിയത്. 

13-ാം വയസിൽ പഠനം നിർത്തേണ്ടിവന്ന രമാബായി, തനിക്ക് ലഭിക്കാതിരുന്ന അവസരങ്ങൾ മക്കൾക്ക് ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മൂത്ത മകൾ പൂജ പൊലീസ് റിക്രൂട്ട്മെന്റിനും ഇളയ മകൾ അരതി സിവിൽ സർവീസ് പരീക്ഷയ്ക്കുമാണ് തയ്യാറെടുക്കുന്നത്.

മകളുടെ പഠനച്ചെലവാണ് ഓട്ടത്തിലേക്ക് രമാബായിയെ എത്തിച്ചത്. ബീഡിലെ വീട്ടിൽനിന്ന് ബിബിസിയോട് സംസാരിക്കവെ, മൂത്ത മകൾ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹം അറിയിച്ചെന്നും സമ്മാനത്തുക പഠനത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞെന്നും രമാബായി പറഞ്ഞു. നാന്ദേഡിൽ കഴിയുന്ന ഇളയ മകൾ അരതിക്ക് പുസ്തകങ്ങൾ വാങ്ങാൻ പണം നൽകാൻ കഴിയാത്തതിനാൽ എട്ട് ദിവസം ഫോൺ വിളിച്ചില്ലെന്നും അവർ പറഞ്ഞു.

 ഇതോടെയാണ് സമ്മാനത്തുക നേടാൻ മത്സരിക്കണമെന്ന് തീരുമാനിച്ചത്. ഓട്ടത്തിനിടെ ചെരിപ്പ് ഊരിപ്പോയതോടെ അത് കൈയിലെടുത്ത് സാരി ഉയർത്തിപ്പിടിച്ച് നഗ്നപാദയായി ഓടി 30–60 വയസ് വിഭാഗത്തിൽ ഒന്നാമതെത്തുകയായിരുന്നു. രമാബായിയുടെ ഓട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ സംഭവം ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവച്ചു. 

വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കുമുള്ള കടുത്ത മത്സരം, പരിശീലനകേന്ദ്രങ്ങൾക്കും പഠനസാമഗ്രികൾക്കുമുള്ള ചെലവ്, ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങൾ എന്നിവ യുവാക്കൾക്കിടയിൽ നിരാശ വർധിപ്പിച്ചിട്ടുണ്ട്. 

കുടുംബം വിദ്യാഭ്യാസത്തിനായി നടത്തുന്ന ത്യാഗത്തിന്റെ പ്രതീകമായാണ് രമാബായിയുടെ കഥ പലരും കാണുന്നത്. മുൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാൻ സുഖ്ദേവ് തോറാട്ട്, സർക്കാർ വിദ്യാഭ്യാസ പദ്ധതികൾ ആവശ്യമായ രീതിയിൽ ജനങ്ങളിലെത്താത്തതും നടപ്പാക്കലിലെ ദൗർബല്യങ്ങളുമാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി.

രമാബായിയുടെ ഓട്ടം അധികൃതരുടെയും ശ്രദ്ധ നേടി. ഈ മാസം ആദ്യം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രാദേശിക അധികൃതരോട് രമാബായിക്ക് 50,000 രൂപ ധനസഹായം നൽകാൻ നിർദേശിച്ചു. എന്നാൽ തനിക്ക് പ്രധാനപ്പെട്ടത് ചർച്ചകളല്ല, മക്കളുടെ ഭാവിയാണെന്ന് രമാബായി പറയുന്നു. 

താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ മക്കൾക്ക് ഉണ്ടാകരുതെന്നാണ് ആഗ്രഹം.  ചെളിയിലൂടെ നടക്കുകയോ കൊടുംചൂടിലും മഴയിലും യാത്ര ചെയ്യുകയോ ചെയ്യുന്ന അവസ്ഥ മക്കൾക്ക് വരരുതെന്നും, താൻ അനുഭവിച്ച കഷ്ടപ്പാടുകൾ അവർ അനുഭവിക്കരുതെന്നും രമാബായി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !