"ഞങ്ങള്‍ മരിക്കാൻ പോകുന്നു" അലറി വിളിച്ച്‌ യാത്രക്കാര്‍; വിമാനം വഴിതിരിച്ചുവിട്ടു, വീഡിയോ ദൃശ്യങ്ങൾ വൈറൽ,

"ഞങ്ങള്‍ മരിക്കാൻ പോകുന്നു" അലറി വിളിച്ച്‌ യാത്രക്കാര്‍; വിമാനം വഴിതിരിച്ചുവിട്ടു, വീഡിയോ ദൃശ്യങ്ങൾ വൈറൽ,

ഇസ്താംബുൾ:   ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇസ്താംബുളില്‍ നിന്ന് ടുണീഷ്യയിലേക്ക് സർവീസ് നടത്തിയ ടർക്കിഷ് എയർലൈൻസ് വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടർന്ന് വഴിതിരിച്ചുവിട്ടത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു യാത്രക്കാരി പകർത്തിയ വീഡീയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ യാത്രക്കാർ ഭയന്നുവിറച്ച്‌ നിലവിളിക്കുന്നതും പ്രാർത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചില യാത്രക്കാർ “ഞങ്ങള്‍ മരിക്കാൻ പോകുന്നു” എന്ന് അലറി വിളിക്കുന്നതും വ്യക്തമായി കേ‌ള്‍ക്കാം.

ടികെ 663 എന്ന വിമാനത്തിത്തിലെ യാത്രക്കാർക്കാണ് ഈ ദുരാനുഭവം ഉണ്ടായത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയെ തുടർന്ന് അടുത്തുള്ള ടുണീഷ്യയിലെ ട്യൂണിസ്-കാർത്തേജ് ഇന്റർനാഷണല്‍ എയർപോർട്ടിലെ റണ്‍വേയില്‍ വിമാനം ഇറക്കാൻ മൂന്ന് തവണ പൈലറ്റുമാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്നാമത്തെ ശ്രമത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതുപോലെ അനുഭവപ്പെട്ടെന്ന് യാത്രക്കാർ വ്യക്തമാക്കി. തുടർന്ന് സുരക്ഷ മുൻനിർത്തി വിമാനം എൻഫിദ-ഹമ്മമേറ്റ് ഇന്റർനാഷണല്‍ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കുകയായിരുന്നു. സംഭവത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !