വേളാങ്കണ്ണി ബസിലിക്ക ഇനി 24 മണിക്കൂറും തുറക്കും; ഒക്ടോബർ 3 മുതൽ പുതിയ ക്രമീകരണം

വേളാങ്കണ്ണി ബസിലിക്ക ഇനി 24 മണിക്കൂറും തുറക്കും; ഒക്ടോബർ 3 മുതൽ പുതിയ ക്രമീകരണം

വേളാങ്കണ്ണി:പ്രശസ്തമായ വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ തിരുനാൾ ബസിലിക്കയും പ്രധാന അൾത്താരയും ഒക്ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ചാണ് തഞ്ചാവൂർ രൂപത ബിഷപ്പ് റവ. ഡോ. ടി. സഹായരാജ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്.

നിലവിൽ രാവിലെ അഞ്ച് മുതൽ രാത്രി എട്ട് വരെ മാത്രമാണ് പള്ളി പ്രവേശനത്തിന് അനുമതിയുള്ളത്. എന്നാൽ രാത്രി വൈകി എത്തിച്ചേരുന്ന ആയിരക്കണക്കിന് ഭക്തർക്ക് പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും പുറത്തും രാത്രി മുഴുവൻ കഴിയേണ്ടി വരുന്നത് പതിവായിരുന്നു. ഈ യാത്രാക്ലേശവും ബുദ്ധിമുട്ടും പരിഹരിക്കാൻ 24 മണിക്കൂർ സേവനം വേണമെന്ന് വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു.

ഇതുസംബന്ധിച്ച് ദൈവാലയ ഭരണസമിതി ബിഷപ്പിന് പ്രത്യേക അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും, അദ്ദേഹം ഇത് അനുഭാവപൂർവ്വം പരിഗണിക്കുകയുമായിരുന്നു. പുതിയ തീരുമാനപ്രകാരം ഇനി മുതൽ എത്തുന്ന ഏത് സമയത്തും വിശ്വാസികൾക്ക് പ്രധാന അൾത്താരയിൽ പ്രാർത്ഥിക്കാനും മാതാവിന്റെ സന്നിധിയിൽ സമയം ചെലവഴിക്കാനും സാധിക്കും. ഈ മാസം ഒക്ടോബർ 3 മുതൽ നിലവിൽ വരുന്ന പുതിയ ക്രമീകരണം ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !