കൊച്ചി: മാസപ്പടിക്കേസില്‍ സിഎംആർഎല്‍ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇന്നും നാളെയുമായ പൂർത്തിയാക്കാൻ നീക്കം.
ഇഡിയുടെ കത്തില്‍ കേസ് എടുക്കുന്നതില്‍ എജിയും ഡിജിപിയും സർക്കാരിന് വൈകാതെ സംയുക്ത നിയമോപദേശം നല്‍കും. ഒമ്പത് പേരോട് ഹാജരാകാനാണ് ഇഡി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അന്വേഷണങ്ങള്‍. ഇവരുടെ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ വട്ടം ചോദ്യം ചെയ്യല്‍. വീണയെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അനുമാനം. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു.ഇനി ഇഡി റിപ്പോർട്ടില്‍ വിജിലൻസ് കേസെടുക്കണമെന്ന നിർദ്ദേശത്തില്‍ സർക്കാർ തീരുമാനത്തിന് അനുസരിച്ചായിരിക്കും നടപടി. അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളെ ചോദ്യം ചെയ്യുന്നത് കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും.
ആദ്യം നല്കിയ മൊഴി നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് രംഗത്തെത്തിയതിനാല്‍, ഇനി കൂടുതല്‍ ശ്രദ്ധയോടെയാവും ഇഡിയുടെ നീക്കം. മാസപ്പടി കേസില്‍ ആദ്യഘട്ട കുറ്റപത്രത്തിനുള്ള മതിയായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.