ന്യൂഡൽഹി: വളർന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള ‘ഗ്ലോബൽ സൗത്ത്’ സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിലാണ് അംഗരാജ്യങ്ങൾക്കായി അദ്ദേഹം അഞ്ച് സുപ്രധാന പദ്ധതികൾ മുന്നോട്ടുവെച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാരം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സ്മാർട്ട് മാനുഫാക്ചറിങ്, ശാസ്ത്ര-സാങ്കേതിക പ്രതിഭാ വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് പുതിയ പദ്ധതികൾ.
ബ്രിക്സിന് കീഴിൽ എഐ ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റി സ്ഥാപിക്കുക, പ്രത്യേക സാമ്പത്തിക മേഖല പങ്കാളിത്തം ഉറപ്പാക്കുക, ഡിജിറ്റൽ ഇക്കോസിസ്റ്റം ക്ലൗഡ് പ്ലാറ്റ്‌ഫോം നിർമ്മിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. കൂടാതെ, സ്മാർട്ട് ഫാക്ടറികൾ നിർമ്മിക്കുന്നതിൽ അംഗരാജ്യങ്ങളെ സഹായിക്കുമെന്നും, വിദഗ്ധരായ എൻജിനീയർമാരുടെ സംയുക്ത വികസനത്തിനായി ബ്രിക്സ് എൻജിനീയർ കൾട്ടിവേഷൻ അലയൻസ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര കാര്യങ്ങളിൽ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തണമെന്നും ഷി ജിൻപിങ് ആഹ്വാനം ചെയ്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.