'ബൈ ബൈ പപ്പ, ഇതെന്റെ ജീവിതമാണ്, ഞാൻ പോകുന്നു'; ഫോണില്‍ പിതാവിനോട് യാത്ര പറഞ്ഞ് നദിയിലേക്ക് ചാടി യുവതി, തെരച്ചിൽ,

ജമ്മു കശ്മീർ: പിതാവിനോട് യാത്ര പറഞ്ഞ് ചെനാബ് നദിയിലേക്ക് എടുത്ത് ചാടി യുവതി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. ദോഡ സ്വദേശിയായ കൃഷൻ ലാലിന്റെ മകള്‍ പായല്‍ ദേവിയെന്ന യുവതിയാണ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്.

പരിചയക്കാരനായ ഒരാളോടൊപ്പം മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യുവതിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. യാത്രയ്ക്കിടെ പായലിന്റെ ദുപ്പട്ട ബൈക്കില്‍ കുടുങ്ങുകയും ഇത് മാറ്റാനായി യുവാവ് ശ്രമിക്കുന്നതിനിടെ പ്രേം നഗർ പാലത്തിന്റെ അരികിലേക്ക് യുവതി പോകുകയായിരുന്നു. തുടർന്ന്, താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് ആളുകളോട് യുവതി വിളിച്ചു പറഞ്ഞു. അവിടെയുണ്ടായിരുന്ന ആളുകള്‍ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി കേള്‍ക്കാൻ കൂട്ടാക്കിയില്ല. 

തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവാവ് യുവതിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഫോണില്‍ സംസാരിച്ചു. 'ഇതെന്റെ ജീവിതമാണ്, ഞാൻ പോകുന്നു ബൈ ബൈ പപ്പ' എന്നായിരുന്നു പിതാവിനോട് യുവതി പറഞ്ഞ അവസാന വാക്കുകള്‍. തൊട്ടുപിന്നാലെ യുവതി നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് യുവതിക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !