നടനും മാധ്യമപ്രവർത്തകനുമായ രാഗീഷ് രാജയെ അനുസ്മരിച്ചു

തിരുവനന്തപുരം: ദൃശ്യമാധ്യമപ്രവർത്തകനും ചലച്ചിത്ര-സീരിയൽ നടനുമായിരുന്ന രാഗീഷ് രാജ, നാഡിസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. കാട്ടാക്കടയുടെ കലാസപര്യക്ക് ഒരു മുതൽക്കൂട്ടായിരുന്നു രാഗീഷ് രാജ.


നടനായും അവതാരകനായും റിപ്പോർട്ടറായും ഡബ്ബിംഗ് ആർട്ടിസ്റ്റായും കർമ്മമണ്ഡലത്തിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഗില്ലിൻ ബാരെ സിൻഡ്രോം എന്ന അപൂർവ്വ രോഗം അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ജീവനെ കവർന്നത്.

കാട്ടാൽ സുഹൃത്ത് സംഘത്തിന്റെയും മീഡിയ & ജേർണലിസ്റ്റ് അസോസിയേഷന്റെയും (MJA) ആഭിമുഖ്യത്തിൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കാട്ടാക്കട എം.എൽ.എ എം.ആർ. ബൈജു, അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ, കാട്ടാക്കട ഡി.വൈ.എസ്.പി ജി. ബിനു, സംഗീത സംവിധായകൻ വിജയ് കരുൺ, ഡബ്ബിംഗ് ആർട്ടിസ്റ്റും സംവിധായകനുമായ രജീഷ് കാട്ടാക്കട, ബിഗ് ടി.വി ബ്യൂറോ ചീഫ് പി.ആർ. പ്രവീണ, ന്യൂസ് 18 റിപ്പോർട്ടർ അരുൺ മോഹൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നവോദയ കൃഷ്ണൻകുട്ടി, MJA സംസ്ഥാന സെക്രട്ടറി ഷിജു രാജശിൽപ്പി, MJA സംസ്ഥാന ട്രഷറർ നന്ദകുമാർ, MJA ജില്ലാ കൺവീനറും മേഖലാ പ്രസിഡന്റുമായ ലാൽ അഴകം തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു. 

രാഗീഷ് രാജയുടെ സുഹൃത്തുക്കളായ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. അനുസ്മരണ ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും രാഗീഷ് രാജയുടെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് മടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !