മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ, വ്യാജ തിരിച്ചറിയൽ രേഖയും ആയുധങ്ങളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ജിയോ വേൾഡ് പ്ലാസയിലാണ് സംഭവം. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപത്തുനിന്നുമാണ് പിടിയിലായത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (PMO) പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിച്ചയാളും, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്കുമാണ് അധികൃതർ പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് റോഹൻ പരേഖ്, ബോഡിഗാർഡ് ദിലീപ് കുണ്ഡെ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മുംബൈയിൽ അതീവ സുരക്ഷ തുടരുന്നതിനിടയാണ് ഈ സംഭവം ഉണ്ടായത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.