ദുബായ്: ഭക്ഷ്യ-സംസ്കരണ, റീട്ടെയിൽ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനായി ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. ദുബായിൽ നടക്കുന്ന വാർഷിക നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഈ നിർണായക തീരുമാനം.
തലസ്ഥാനമായ ഭോപ്പാൽ, ഇൻഡോർ, ഉജ്യിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് മികച്ച അവസരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിന്റെ പുതിയ വ്യവസായ നയം നിക്ഷേപകർക്ക് എല്ലാവിധ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സംസ്ഥാനത്ത് ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഭക്ഷ്യസംസ്കരണ യൂണിറ്റുകളും നിർമ്മിക്കുന്നതിനായി 2,000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധമാണെന്ന് അറിയിച്ചു. പദ്ധതിയുടെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സി.ഒ.ഒ) എ.വി. ആനന്ദ് റാമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉടൻതന്നെ മധ്യപ്രദേശ് സന്ദർശിക്കും. കൂടാതെ, അടുത്ത വർഷം ജനുവരിയിൽ ഭോപ്പാലിൽ വെച്ച് നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനും യൂസഫലിയെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.