വിളർച്ചയെ തടയാൻ പേരയ്ക്ക എങ്ങനെ സഹായിക്കും? അറിയാതെ പോകരുത് നാടൻ പേരയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ,

വിളർച്ചയെ തടയാൻ പേരയ്ക്ക എങ്ങനെ സഹായിക്കും? അറിയാതെ പോകരുത് നാടൻ പേരയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ,

ആരോ​ഗ്യത്തിന് മികച്ചതാണെന്ന് കരുതി വിലകൂടിയ ഇറക്കുമതി ചെയ്യുന്ന പഴങ്ങൾ വാങ്ങുന്നവരാണ് പലരും. എന്നാൽ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന നാടൻ പേരയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ അതിനെക്കാൾ ഒരുപടി മുകളിലാണ്.

വിറ്റാമിൻ സി, നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുമെന്ന് ലൈഫ്കോച്ചും ന്യൂട്രീഷനിസ്റ്റുമായ ലൂക്ക് കുട്ടീഞ്ഞോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ഒരു പേരയ്ക്ക കഷ്ണങ്ങളായി മുറിച്ച് കുറച്ചും ഉപ്പും മുളകുപൊടിയും ചേർത്ത് കഴിക്കുന്നത് രുചിയിൽ മാത്രമല്ല, ആരോ​ഗ്യത്തിനും മികച്ചതാണ്.

പേരയ്ക്കയിലെ വിറ്റാമിന്‍ സി

100 ഗ്രാം പേരയ്ക്കയില്‍ ഏകദേശം 228 ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഒരു ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണിത്. നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ആന്റിഓക്‌സിഡന്റ് ആയും വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, സസ്യാഹാരത്തില്‍ നിന്ന് ലഭിക്കുന്ന നോണ്‍-ഹീം അയണ്‍ ശരീരത്തില്‍ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇതൊരു മികച്ച കോമ്പിനേഷനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !