​വി.ഡി. സതീശനെതിരായ വ്യാജരേഖാ കേസ്: ആൻ്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

​വി.ഡി. സതീശനെതിരായ വ്യാജരേഖാ കേസ്: ആൻ്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിഞ്ഞെന്നരോപിച്ച് വ്യാജരേഖകൾ നിർമ്മിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആൻ്റോ അഗസ്റ്റിന് നോട്ടീസ്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കളമശേരി പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, ആൻ്റോ അഗസ്റ്റിന് നോട്ടീസ് കൈപ്പറ്റിയോ എന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.


കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. രാഷ്ട്രീയ ലാഭത്തിനായി സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വ്യാജരേഖ ചമയ്ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ്. നേരത്തെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത സീറോ എഫ്ഐആർ കളമശേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആൻ്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ കണ്ടാലറിയാവുന്ന രണ്ടുപേർ രണ്ടും മൂന്നും പ്രതികളാണ്.

ഈ മാസം 10ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ ആൻ്റോ അഗസ്റ്റിൻ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 'കോടികൾ വിലമതിക്കുന്ന വാർത്ത' എന്ന് അവകാശപ്പെട്ട് രണ്ടുപേർ സതീശന്റെ പേരിലുള്ള വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും നോട്ടിസിന്റെയും പകർപ്പുകളുമായി തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ ആൻ്റോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റേതൊരു ദിവസത്തേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !