ഇടുക്കി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി, മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.
ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയ വേളയിലായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.തനിക്ക് വിമാനം ചാർട്ട് ചെയ്ത് നൽകിയത് മലയാളിയായ ഒരാളാണെന്നും എന്നാൽ പേര് വെളിപ്പെടുത്തില്ലെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ യാത്ര സർക്കാർ ഖജനാവിന് യാതൊരു നഷ്ടവും ഉണ്ടാക്കിയിട്ടില്ലെന്നും, ആവശ്യമെങ്കിൽ ഇത്തരത്തിലുള്ള സ്പോൺസർഷിപ്പുകൾ ഇനിയും സ്വീകരിക്കുമെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.
മന്ത്രിമാരുടെ വിദേശയാത്രകളെയും കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിച്ച സംഭവത്തെയും മുഖ്യമന്ത്രി പിന്തുണച്ചിരുന്നു. ചാർട്ടേർഡ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രതികരണമുണ്ടായിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.