കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ഉടമ തന്റെ നിയോജകമണ്ഡലത്തിലുള്ള ആളും വ്യക്തിപരമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണെന്ന് തിരുവഞ്ചൂർ കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന കുടുംബമാണിതെന്നും, തനിക്ക് വോട്ടുചെയ്യുന്ന ആ കുടുംബത്തിന്റെ ചടങ്ങുകളിൽ താൻ പതിവായി പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും, വിമാനത്തിന്റെ ഉടമയായ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ പേരിലുള്ളതാണ് വിമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ തർക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു. മന്ത്രിമാരുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക്, കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഇത്തരം യാത്രകൾ നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.