ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടയിൽ യുവതിയുടെ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ഫേസ് സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന പരാതിയിൽ സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
സൗരവ് ദാസ്, അഭിജിത് ദീപ്കെ, അശുതോഷ് രാങ്ക, രത്ന സിംഗ് എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്. യുവതിയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് മെറ്റയ്ക്കും കോടതി നിർദ്ദേശം നൽകി. കൂടാതെ, യുവതിക്ക് പോലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.
യുവതിയുടെ പരാതിയിൽ രണ്ട്ലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. “ഇതൊരു അസാധാരണമായ സാഹചര്യമാണ്. ഇത് ഒരു സ്ത്രീയുടെ മാത്രം കാര്യമല്ല. രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള കാര്യമാണിത്” എന്ന് ജസ്റ്റിസ് ഗിരീഷ് കഥ്പാലിയ പറഞ്ഞു. ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധങ്ങൾക്കിടയിൽ തന്റെ ചിത്രം എഐ ഉപയോഗിച്ച് മോർഫ് ചെയ്ത് ഉപയോഗിച്ചെന്ന് നേരത്തെ യുവതി ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നു. എഐ ഉപയോഗിച്ച് തന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി വ്യാജമായി കൂട്ടിച്ചേർത്തിരുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഈ ചിത്രം പ്രതിഷേധ സ്ഥലത്ത് വലിയ ബാനറുകളിലും പോസ്റ്ററുകളിലും ഉപയോഗിച്ചെന്നും, അശ്ലീല മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നും, ഈ ചിത്രം ഉൾപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നും അവർ ആരോപിച്ചിരുന്നു.
യുവതി നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും സിജെപി നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. തനിക്ക് സിജെപിയുമായും ജന്തർ മന്തറിൽ നടന്ന സമരവുമായോ യാതൊരു ബന്ധവുമില്ലെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ചിത്രം അനുവാദമില്ലാതെയാണ് എഐ ടൂളുകൾ വഴി മാറ്റം വരുത്തിയതെന്നും, ഇത് പൊതുസമൂഹത്തിൽ തന്നെ മോശമായി ചിത്രീകരിക്കാനും അന്തസ് കെടുത്താനും മനപ്പൂർവം ചെയ്തതാണെന്നും യുവതി വ്യക്തമാക്കിയിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.