പോക്സോ കേസ്: എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്

പോക്സോ കേസ്: എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി ഉൾപ്പെട്ട പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ, ഡിഎംകെ തലവനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. അണ്ണാ ഡിഎംകെയുമായി കൂട്ടുപിടിച്ച് ഡിഎംകെ അതിക്രമ കേസ് ഒതുക്കിക്കതീർക്കാൻ ശ്രമിക്കുകയാണെന്ന് വിജയ് ആരോപിച്ചു. ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി മൗനം പാലിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.


ഒക്ടോബർ 6-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. “സ്റ്റാലിൻ സാർ, വായ തുറക്കൂ, എന്തായിരുന്നു നിങ്ങളുടെ ഡീൽ? എഐഡിഎംകെയും മിണ്ടുന്നില്ല. ഈ വിഷയത്തിലും പരസ്പരം കൈകോർക്കലുണ്ടായോ” എന്ന് വിജയ് ചോദിച്ചു. തന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും താൻ അത് ക്ഷമിച്ചിരുന്നതായും, എന്നാൽ തമിഴ്നാട്ടിലെ തന്റെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായ രീതിയിൽ സംസാരിച്ചപ്പോൾ അത് അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെ ഇത്തരം രീതിയിലാണ് സംസാരിക്കുന്നതെന്നും, സ്റ്റാലിനും അദ്ദേഹത്തിന്റെ കുടുംബവും അത്തരം സംസാരങ്ങൾ ആസ്വദിക്കുകയാണെന്നും, എന്നാൽ തനിക്ക് അത് സഹിക്കാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെം ഗ്രാനൈറ്റ്സ് ചെയർമാൻ ആർ. വീരമണി, സഹായി ശാന്തി, ഇവരുടെ ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവർ അറസ്റ്റിലായിരുന്നു. 2025 ഒക്ടോബറിൽ മുൻ ഡിഎംകെ ഭരണകാലത്ത് സാമൂഹ്യപ്രവർത്തകൻ തെളിവുകളുമായി രംഗത്തുവന്നപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. എന്നാൽ ഡിഎംകെ ഭരണകാലത്ത് പരാതി നൽകിയിട്ടും കേസും അതിന്റെ തെളിവുകളും മുക്കിക്കളയുകയായിരുന്നുവെന്ന് വിജയ് ആരോപിച്ചു. ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് വീരമണിയെ അറസ്റ്റ് ചെയ്യാതെ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് കേസ് അവസാനിപ്പിച്ച റിപ്പോർട്ട് പ്രത്യേക പോക്സോ കോടതി തള്ളുകയും കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് അതിജീവിതയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയും വീരമണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനത്തിനിരയായ മറ്റ് നിരവധി പെൺകുട്ടികളെയും തിരിച്ചറിയുകയും അവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മുൻ സർക്കാറുകളോ ഡിഎംകെ പാർട്ടിയോ യാതൊരു പരാമർശങ്ങളും നടത്താതിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !