ഈരാറ്റുപേട്ട: ജനാധിപത്യത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കുന്നതിനായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മാതൃകാപരമായ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.
അടൽ ടിങ്കറിംഗ് ലാബിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ചെടുത്ത വോട്ടിംഗ് സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്കൂളിലെ ഏകദേശം 900 വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ് ലീഡർമാരെ ജനാധിപത്യ രീതിയിൽ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുത്തു.വോട്ടർ പട്ടിക, വോട്ടിംഗ്, വോട്ട് രേഖപ്പെടുത്തൽ, ഫലം പ്രഖ്യാപിക്കൽ തുടങ്ങിയ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് നേരിട്ട് പരിചയപ്പെടാൻ അവസരം ലഭിച്ചു. ജനാധിപത്യത്തിന്റെ മൂല്യങ്ങളും വോട്ടവകാശത്തിന്റെ പ്രാധാന്യവും കുട്ടികളിൽ വളർത്തുക, ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.
സാങ്കേതികവിദ്യയും ജനാധിപത്യവും സമന്വയിപ്പിച്ച ഈ പ്രവർത്തനം വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്കും സാങ്കേതിക മികവിനും ജനാധിപത്യബോധത്തിനും ഒരുപോലെ തെളിവായി. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ജോവാക്ക് ജിജോ, സൂര്യദേവ് K.S, ആൻസൺ ജോയി എന്നീ വിദ്യാർത്ഥികൾ അടൽ ടിങ്കറിംഗ് ലാബി ൻ്റെ സഹായത്തോടെ ആണ് ഈ ആപ്പ് തയ്യാറാക്കിയത് .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.