ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എൽപി യുപി വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.സമ്മാനദാന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്‌തു.

വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ ഫാത്തിമ ലത്തീഫ് അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ,കെ പ്രമോദ്, കെ.രമാദേവി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാരിക മുരളീധരൻ,കെവി.വിപിൻ, കെ.വി.സിദ്ദീഖ്,ഷെറീന ഇസ്മയിൽ,ഷെമീറ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

 അറിവിന്റെ വേദിയിൽ ഉജ്ജ്വല വിജയവുമായി എ.എം.എൽ.പി.എസ് പെരുമുക്കിലെ വിദ്യാർത്ഥികൾ നാടിന് അഭിമാനമായി. എൽ പി തല ക്വിസ് മത്സരത്തിൽ സ്കൂളിലെ കൊച്ചുപ്രതിഭകളായ ലക്ഷിത് രാജു രണ്ടാം സ്ഥാനവും  കാർത്തിക് കെ. എം. നാലാം സ്ഥാനവും കരസ്ഥമാക്കി

കുട്ടികളുടെ മികച്ച സമർപ്പണബോധവും അറിവുത്സാഹവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വിജയികളായ കൊച്ചുമിടുക്കന്മാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസിയ ഇബ്രാഹിം പ്രത്യേകം അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !