വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ് 300 രൂപയുടെ ഡ്രസ് റിട്ടേണ്‍ ചെയ്യാൻ ശ്രമിച്ചു; മധ്യവയസ്കന് നഷ്ടമായത് 5.5 ലക്ഷം രൂപ,

വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ് 300 രൂപയുടെ ഡ്രസ് റിട്ടേണ്‍ ചെയ്യാൻ ശ്രമിച്ചു; മധ്യവയസ്കന് നഷ്ടമായത് 5.5 ലക്ഷം രൂപ,

കണ്ണൂർ: ഓണ്‍ലൈനായി വാങ്ങിയ വസ്ത്രം റിട്ടേണ്‍ ചെയ്യാൻ ശ്രമിച്ച 54കാരന് അഞ്ചര ലക്ഷം രൂപ നഷ്ടമായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ഓണ്‍ലൈൻ തട്ടിപ്പിനിരയായത്.

300 രൂപ വിലയുള്ള വസ്ത്രം റിട്ടേണ്‍ ചെയ്യുന്നതിനായി ഇന്റർനെറ്റില്‍ നിന്ന് ലഭിച്ച കസ്റ്റമർ കെയർ നമ്പറിലാണ് ഇയാള്‍ ബന്ധപ്പെട്ടത്. എന്നാല്‍ ഇന്റർനെറ്റില്‍ കസ്റ്റമർ കെയർ എന്ന പേരില്‍ നല്‍കിയിരുന്നത് തട്ടിപ്പ് സംഘത്തിന്റെ നമ്പറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫോണില്‍ ബന്ധപ്പെട്ടതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തട്ടിപ്പ് സംഘം കൈക്കലാക്കി. തുടർന്ന് പലതവണകളായി അക്കൗണ്ടില്‍ നിന്ന് ആകെ അഞ്ചര ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.

സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈൻ സേവനങ്ങളുടെ കസ്റ്റമർ കെയർ നമ്പറുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളില്‍നിന്ന് മാത്രം പരിശോധിച്ച്‌ ഉപയോഗിക്കണമെന്നും ബാങ്ക് വിവരങ്ങളും ഒടിപി ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങളും മറ്റാരുമായും പങ്കിടരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !