ദമ്മാം: പ്രവാസി മലയാളിയെ ദമ്മാമിലെ തൊഴിലിടത്തിൽ മരിച്ചനിലയില് കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാര് (51) ആണ് മരിച്ചത്.
ഇന്നലെ ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ 27 വര്ഷമായി ദമ്മാമിൽ പ്ലംബർ ഇലക്‌ട്രീഷ്യൻ ജോലികളിൽ ഏര്പ്പെട്ടു വരികയായിരുന്നു അദ്ദേഹം.ജയലക്ഷ്മിയാണ് സുരേഷ് കുമാറിന്റെ ഭാര്യ. മക്കൾ പ്രണവ്, പവിത്ര.ദമ്മാം സെന്ട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂര്ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഇതിന്റെ നടപടിക്രമങ്ങൾ ലോക കേരള സഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.