മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം: കൂട്ടത്തില്‍ നിന്ന് അകലേക്ക് ഒഴുകിപ്പോയ ആനക്കുട്ടിയെ ചെറുവള്ളത്തില്‍ രക്ഷപെടുത്തി മത്സ്യത്തൊഴിലാളികള്‍,

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം: കൂട്ടത്തില്‍ നിന്ന് അകലേക്ക് ഒഴുകിപ്പോയ ആനക്കുട്ടിയെ ചെറുവള്ളത്തില്‍ രക്ഷപെടുത്തി മത്സ്യത്തൊഴിലാളികള്‍,

ബംഗാൾ: അപാല്‍ചന്ദ് വനത്തിലെ കത്താംബാരി റേഞ്ചിന് സമീപം ടീസ്റ്റ നദി മുറിച്ചുകടക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട, ദിവസങ്ങള്‍ക്ക് മുമ്പു മാത്രം ജനിച്ച, ആനക്കുട്ടിയെ ജല്‍പായ്ഗുരിയിലെ അഞ്ച് മത്സ്യത്തൊഴിലാളികള്‍ ഒരു ചെറിയ വള്ളത്തില്‍ നടത്തിയ ധീരമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തി.

ആനക്കൂട്ടത്തോടൊപ്പം നദി കടക്കുന്നതിനിടയില്‍ കുട്ടി ആന ഏകദേശം 4 കിലോമീറ്ററോളം താഴേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഒഴുക്കില്‍പ്പേടാതെ നില്‍ക്കാൻ പാടുപെടുന്ന ആനക്കുട്ടിയെ കണ്ട ബാബുല്‍ ദാസ്, മിഥുൻ ദാസ്, ഖാദർ ദാസ്, ബിശ്വനാഥ്, ഗോപാല്‍ എന്നിവർ ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച്‌ ആനക്കുട്ടിയുടെ അടുത്തേക്ക് തുഴഞ്ഞുപോയി. തിരമാലകള്‍ കൂടുതല്‍ താഴേക്ക് തള്ളിക്കൊണ്ടിരുന്ന ആനക്കുട്ടി തന്റെ ചെറിയ തുമ്പിക്കൈ വെള്ളത്തിന് മുകളിലേക്ക് ഉയർത്തിപ്പിടിച്ച്‌ ശ്വാസംകിട്ടാതെ പാടുപെടുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ ആനക്കുട്ടിയെ കഷ്ടപ്പെട്ട് വള്ളത്തിലേക്ക് കയറ്റുകയും, കരയിലെത്തിയ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. കത്താംബാരി റേഞ്ച് ഓഫീസിലെത്തിച്ച ആനക്കുട്ടിക്ക് അടിയന്തര മൃഗചികിത്സ നല്‍കി.

 രക്ഷാപ്രവർത്തനത്തിന് ശേഷം, അമ്മയാനയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയത് ബൈകുണ്ഠപൂർ ഫോറസ്റ്റ് ഡിവിഷൻ ടീമുകളായിരുന്നു. ആനക്കൂട്ടം അഭയം പ്രാപിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ടീസ്റ്റ നദീതടത്തിലെ വരണ്ട ഭാഗത്തേക്ക് ആനക്കുട്ടിയെ എത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ, ഗജോല്‍ഡോബ ടീസ്റ്റ ബാരേജിന് മുകളിലൂടെ അഞ്ച് ആനകളടങ്ങുന്ന കൂട്ടം സഞ്ചരിക്കുന്നതിനിടയിലാണ് ശക്തമായ ഒഴുക്കില്‍പ്പെട്ട് ആനക്കുട്ടി കൂട്ടത്തില്‍ നിന്ന് തെറ്റിപ്പോയത്. ആനക്കുട്ടി ഒഴുകിനടക്കുന്നത് പിന്നീട് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.

വനവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ ഏകദേശം രണ്ട് മണിക്കൂർ നീണ്ട ഏകോപിത ശ്രമത്തിനൊടുവില്‍ ആനക്കുട്ടിയെ വിജയകരമായി അമ്മയുമായി ഒന്നിപ്പിച്ചു. അമ്മയാന കുട്ടിക്ക് അരികിലേക്ക് വരികയും പിന്നീട് അതിനെ പാലൂട്ടുകയും ചെയ്യുന്നതായി കണ്ടു. 

ആനക്കുട്ടികള്‍ മനുഷ്യരുമായി ദീർഘനേരം ഇടപഴകിയാല്‍ ആനക്കൂട്ടങ്ങള്‍ അവയെ സാധാരണയായി തിരികെ സ്വീകരിക്കാറില്ല. കഴിഞ്ഞ ഒക്ടോബറിലെ വടക്കൻ ബംഗാള്‍ വെള്ളപ്പൊക്ക സമയത്ത് മെച്ചി നദിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു ആനക്കുട്ടിയെ അതിന്റെ കൂട്ടം തള്ളിക്കളഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !