പാറ്റ്‌ന: ബിഹാറിലെ ജമുയിയിൽ സ്കൂൾ വിദ്യാർത്ഥികളായ പെൺകുട്ടിക്കും സുഹൃത്തിനുമെതിരെ സദാചാര ഗുണ്ടായിസവും അതിക്രമവും നടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മുഖ്യപ്രതിയായ നന്ദൻ യാദവിന് നേരെ പൊലീസ് വെടിയുതിർത്തത്.
കഴിഞ്ഞ ഞായറാഴ്ച ജമുയിയിലെ മഡ്‍വ പർവതത്തിൽ വച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികളെ അക്രമിസംഘം തടഞ്ഞുനിർത്തി ഉപദ്രവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ദൃശ്യങ്ങളിൽ ഓറഞ്ച് തലപ്പാവ് ധരിച്ചയാളാണ് മുഖ്യപ്രതിയായ നന്ദൻ യാദവ്.
കേസിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവർക്ക് പുറമേ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിഹാർ സർക്കാരും അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.