ഹുർമുസ് കടലിടുക്ക് തുറക്കാൻ പുതിയ നിർദേശവുമായി ഇറാൻ

ഹുർമുസ് കടലിടുക്ക് തുറക്കാൻ പുതിയ നിർദേശവുമായി ഇറാൻ

തെഹ്റാൻ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുകയും ഹുർമുസ് കടലിടുക്കിലെ സൈനിക നീക്കം ഒഴിവാക്കുകയും ചെയ്താൽ നാവിക പാത തുറക്കാമെന്ന് വ്യക്തമാക്കി ഇറാൻ. ഡൊണാൾഡ് ട്രംപിന് മുന്നിലാണ് ഇറാൻ പുതിയ നിർദേശം വെച്ചിരിക്കുന്നത്. ജാപ്പനീസ് വാർത്താ ഏജൻസിയായ ക്യോഡോയാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.


അമേരിക്ക തങ്ങളുടെ തുറമുഖങ്ങൾക്കെതിരായ ഉപരോധം അവസാനിപ്പിക്കുകയും തന്ത്രപ്രധാനമായ നാവിക പാതയിലെ സൈനിക സമ്മർദം പിൻവലിക്കുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം കടലിടുക്ക് തുറന്നുനൽകാമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. യു.എസ് പിന്തുണയോടെ ഇസ്രായേൽ ആരംഭിച്ച സംഘർഷം ഏഴു മാസം പിന്നിടുമ്പോൾ, സാമ്പത്തികമായും സൈനികമായും കടുത്ത തിരിച്ചടി നേരിട്ട രാജ്യങ്ങൾ പൂർണ തോതിലുള്ള യുദ്ധത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഈ നയപരമായ മാറ്റം. ഹുർമുസ് കടലിടുക്ക് സാധാരണ നിലയിലാകാൻ അമേരിക്കൻ ഭരണകൂടം തന്നെ മുൻകൈയെടുക്കണമെന്നാണ് ഇറാന്റെ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !