ലണ്ടൻഡെറി: യുകെയിലെ നോർത്തേൺ അയർലൻഡ് ലണ്ടൻഡെറിയിൽ മലയാളി യുവാവ് അന്തരിച്ചു. ഇടുക്കി തോപ്രാംകുടി കോനാട്ട് വീട്ടിൽ കെ. എസ്. രാജൻ - മിനി രാജൻ ദമ്പതികളുടെ മകൻ ആർ. വിഷ്ണു പ്രസാദ് (34) ആണ് അന്തരിച്ചത്.
രണ്ട് വർഷം മുൻപാണ് വിഷ്ണു പ്രസാദ് ഡിപെൻഡന്റ് വീസയിൽ യുകെയിലെത്തിയത്. തുടർന്ന് നോർത്തേൺ അയർലൻഡിലെ സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ ശ്യാമിലി എൻഎച്ച്എസ് നഴ്സാണ്. രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു എന്നിവരാണ് മക്കൾ. സുരേഷ് രാജൻ സഹോദരനാണ്.
അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിലാണ് നാട്ടിലെയും യുകെയിലെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മൃതദേഹം യുകെയിൽ സംസ്കരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക മലയാളി കൂട്ടായ്മകളുമായും അസോസിയേഷനുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.