ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്ത് കൂട്ടാനായി ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസില്‍ നിന്ന് 1,300 അർമേർഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിളുകള്‍ (ALSV) ഇന്ത്യന്‍ സൈന്യം വാങ്ങുന്നു.
സൈനികരെയും മീഡിയം മെഷീൻ ഗണ്ണുകള്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ തുടങ്ങിയ ഘനയുപകരണങ്ങളെയും വഹിച്ചുകൊണ്ട് പോരാട്ട യൂണിറ്റുകള്‍ക്ക് ഒപ്പം പ്രവർത്തിക്കുന്നവയാണ് ഈ യുദ്ധ വാഹനങ്ങളായ അര്മാഡൊ.ഏകദേശം 1,056 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഈ മഹീന്ദ്ര അർമാഡോ (Mahindra Armado) വാഹനവ്യൂഹം സൈന്യത്തിനായി നല്‍കുന്നത്. തീവണ്ടിയിലെ ഫ്ലാറ്റ്കാറുകളില്‍ സുരക്ഷിതമായി ക്രമീകരിച്ചിരിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു. "മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ!" (Mahindra Armado… Reporting for duty..Sir!) എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര എക്സില്‍ (X) ഈ വീഡിയോ പങ്കുവെച്ചത്.
അപകടസാധ്യതയേറിയ ഓപ്പറേഷനുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള തദ്ദേശീയമായി നിർമ്മിച്ച ഒരു കവചിത വാഹനമാണ് മഹീന്ദ്ര അർമാഡോ. മികച്ച ബാലസ്റ്റിക് സംരക്ഷണവും 4×4 മൊബിലിറ്റിയുമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.