ഒറ്റച്ചാർജില്‍ 70 കിലോമീറ്റർ വരെ: വമ്പൻ വിലക്കുറവിൽ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ഇനി പകുതി വിലയ്ക്ക് സ്വന്തമാക്കാം?

ഒറ്റച്ചാർജില്‍ 70 കിലോമീറ്റർ വരെ: വമ്പൻ വിലക്കുറവിൽ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ ഇനി പകുതി വിലയ്ക്ക് സ്വന്തമാക്കാം?

ന്യൂഡൽഹി: ഉയരുന്ന ഇന്ധനവിലയ്ക്ക് ആശ്വാസമായി കുറഞ്ഞ ചെലവില്‍ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ആമസോണ്‍.

പ്രമുഖ ബ്രാൻഡായ ഇഒഎസിന്റെ വിവിധ ഇലക്‌ട്രിക് സ്കൂട്ടർ മോഡലുകള്‍ക്ക് നിലവില്‍ 50 ശതമാനം വരെ വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിലെ ദിവസേനയുള്ള യാത്രകള്‍ക്കും ചെറിയ ദൂരയാത്രകള്‍ക്കും ഏറെ അനുയോജ്യമായ രീതിയിലാണ് ഈ വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഈ ആനുകൂല്യങ്ങളുടെ ഭാഗമായി, 1,07,998 രൂപ വിലയുണ്ടായിരുന്ന ‘ഇഒഎക്സ് ഇ2’ ലോ സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടർ പകുതി വിലയായ 53,999 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റച്ചാർജില്‍ 60 മുതല്‍ 70 കിലോമീറ്റർ വരെ റേഞ്ച് നല്‍കുന്ന ഈ മോഡല്‍ പോർട്ടബിള്‍ ലിഥിയം ബാറ്ററിയും ചാർജറുമായാണ് വരുന്നത്. റെഡ്, ബ്ലൂ, ബ്ലാക്ക് ഉള്‍പ്പെടെയുള്ള വിവിധ ആകർഷകമായ കളർ ഓപ്ഷനുകളിലും ഇത് സ്വന്തമാക്കാവുന്നതാണ്.

കൂടാതെ, കൂടുതല്‍ ചുരുങ്ങിയ ബജറ്റിലുള്ളവർക്കായി ‘ഇഒഎക്സ് ഒക്കോ’ എന്ന മോഡലും ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 87,998 രൂപ വിലവരുന്ന ഈ സ്കൂട്ടർ 50% കിഴിവോടെ 43,998 രൂപയ്ക്ക് ആമസോണിലൂടെ വാങ്ങാം. 40 മുതല്‍ 50 കിലോമീറ്റർ വരെ റേഞ്ചും പോർട്ടബിള്‍ ബാറ്ററിയും നല്‍കുന്ന ഈ വാഹനം ഒറ്റത്തവണ വലിയ തുക മുടക്കാൻ ആഗ്രഹിക്കാത്തവർക്കായി കുറഞ്ഞ ഇഎംഐ ഫിനാൻസ് സൗകര്യങ്ങളിലും ലഭ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !