റഷ്യൻ എണ്ണ ഇറക്കുമതി: 100% തീരുവ നീക്കത്തിൽ യുഎസിന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്

റഷ്യൻ എണ്ണ ഇറക്കുമതി: 100% തീരുവ നീക്കത്തിൽ യുഎസിന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്

ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള യുഎസ് ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ കർശന മുന്നറിയിപ്പുമായി ഇന്ത്യ. തീരുവ പോലുള്ള നീക്കങ്ങൾ ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് രാജ്യത്തിന് ഏറ്റവും പ്രധാനമെന്നും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സ്രോതസ്സുകളിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ഇന്ത്യ നയം വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ടാണ് യുഎസ് കോൺഗ്രസ് റഷ്യൻ ഊർജമേഖലയ്ക്കെതിരെയുള്ള ഉപരോധ ബിൽ പാസാക്കിയത്. റഷ്യൻ എണ്ണയും പ്രകൃതിവാതകവും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ ബിൽ തയ്യാറാക്കിയിട്ടുള്ളത്. യുഎസ് പ്രതിനിധികളുമായി നടത്തിയ ഉന്നതതല ചർച്ചകളിലും ഇന്ത്യ തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഈ ബിൽ ഔദ്യോഗിക നിയമമായി മാറും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !