മുംബൈ: 2027-ലെ 99-ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ത്രില്ലർ ചിത്രം ‘ഗോന്ധൽ’ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സന്തോഷ് ദവഖാർ സംവിധാനം ചെയ്ത ഈ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
രാജ്യത്തുനിന്നുള്ള വിവിധ ഭാഷകളിലായി ആകെ 33 ചിത്രങ്ങളാണ് ഇത്തവണ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടത്. ഇതിൽ 14 എണ്ണം ഹിന്ദിയിലും, നാല് വീതം ചിത്രങ്ങൾ മറാത്തി, തെലുങ്ക്, ഗുജറാത്തി ഭാഷകളിലുമാണ് ഉൾപ്പെട്ടിരുന്നത്. കൂടാതെ, മൂന്ന് തമിഴ് ചിത്രങ്ങളും, ഓരോ മലയാളം, നഗാമിസ് ചിത്രങ്ങളും ഒരു നിശ്ശബ്ദ ചിത്രവും പട്ടികയിലുണ്ടായിരുന്നു.
2025-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ‘സിൽവർ പീകോക്ക്’ പുരസ്കാരം നേടിയ ചിത്രമാണ് ‘ഗോന്ധൽ’. പി ശേഷാദ്രി, വിജയ് പട്കർ, ഹുതു കനോഡിയ, ശാന്തി കുമാർ, സന്ദീപ് പരാശർ, സഞ്ജയ് പാട്ടീൽ, സാബു ജോസഫ്, അനിൽ തോമസ്, വിവേക് വസ്വാനി, ബിജോൺ ദാസ്ഗുപ്ത, ഹസൻ, വാസൻ, തനിഷ്ഠ ചാറ്റർജി എന്നിവരടങ്ങുന്ന ജൂറി പാനലാണ് ചിത്രത്തെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ വർഷം നീരജ് ഘയ്വാൻ സംവിധാനം ചെയ്ത കോവിഡ് പശ്ചാത്തലത്തിലുള്ള ‘ഹോംബൗണ്ട്’ എന്ന ചിത്രമായിരുന്നു ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പോയത്. എന്നാൽ പ്രധാന താരങ്ങളായ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ അണിനിരന്ന ആ ചിത്രത്തിന് ഓസ്കാർ പുരസ്കാരത്തിനായുള്ള പ്രാഥമിക പട്ടികയിൽ ഇടം നേടാനായിരുന്നില്ല.
99-ാമത് അക്കാദമി അവാർഡ് ചടങ്ങ് 2027 മാർച്ച് 14-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് നടക്കുക.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.