തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉയർന്നുനിൽക്കുന്ന അന്തരീക്ഷ താപനിലയും കൂടിയ വൈദ്യുതി ഉപഭോഗവുമാണ് പ്രതിസന്ധിക്ക് കാരണം. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് 1200 മെഗാവാട്ട് വരെയാണ് ഉപഭോഗം ഇപ്പോൾ വർധിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്. ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പവർ എക്സ്ചേഞ്ചുകളിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കൂടാതെ, മധ്യപ്രദേശിൽനിന്ന് ലഭിച്ചുകൊണ്ടിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ലെന്നും കെഎസ്ഇബിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഉപഭോഗം കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വൈദ്യുതി പരമാവധി ലാഭിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.