മലപ്പുറത്ത് 13 കിലോ എംഡിഎംഎ വേട്ട: രാജ്യാന്തര ലഹരിമാഫിയ സംഘം പിടിയിൽ

മലപ്പുറത്ത് 13 കിലോ എംഡിഎംഎ വേട്ട: രാജ്യാന്തര ലഹരിമാഫിയ സംഘം പിടിയിൽ

മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറത്ത് 10 കോടിയോളം വിലവരുന്ന 13 കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യാന്തര ലഹരിമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നിർണായക അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്.

മലപ്പുറം നടുവട്ടം സ്വദേശി ഹാരിസ് (37), ‘കിങ് മേക്കർ’ എന്നറിയപ്പെടുന്ന വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭഗൽപ്പൂരിൽ നിന്നുമാണ് പിടികൂടിയത്. തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തിക് (32) ചെന്നൈയിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്. ഉത്തരേന്ത്യയിൽ ശക്തമായ വേരുകളുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യസൂത്രധാരനാണ് പിടിയിലായ ഹാരിസ്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നർകോട്ടിക് ഡിവൈഎസ്പി എൻ. ഒ. സിബി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലഹരിവേട്ട നടത്തിയത്. ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നീണ്ട രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ ഒളിത്താവളങ്ങൾ കണ്ടെത്തി പിടികൂടാൻ സാധിച്ചത്. കേരളത്തിലേക്കും തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കും ലഹരിയെത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇപ്പോൾ പൊലീസിന്റെ വലയിലായിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !