കട്ടപ്പന: ഇടുക്കിയുടെ വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ വൈകീട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം.
രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്ചിന്നക്കനാലില് കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ചിന്നക്കനാലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.
കാട്ടാനശല്യം പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റി
ചിന്നക്കനാലിലെ കാട്ടാനശല്യം പഠിക്കാന്‍ സാങ്കേതിക സമിതിയെയും കലക്ടര്‍ നിയോഗിച്ചിട്ടുണ്ട്. പ്രശസ്ത വന്യജീവി ശ്സാത്രജ്ഞനായ ഡോക്ടര്‍ പി എസ് ഈസ അടക്കം നാലുപേരാണ് ജില്ലാ കലക്ടര്‍ നിയോഗിച്ച സമിതിയിലുള്ളത്.
ഇടുക്കിയിലെ ശാന്തന്‍പാറ, രാജകുമാരി പഞ്ചായത്തുകളിലെ കാട്ടാന പ്രശ്നവും സമിതി പഠിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്
അതേസമയം ആളുകള്‍ രാത്രി പുറത്തിറങ്ങരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനെതിരെ സിപിഎം രംഗത്തെത്തി. രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ കലക്ടറുടെ നടപടി പ്രാകൃതമായ നിലപാടാണ്.
ജനവാസങ്ങളിലേക്ക് വരുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിന് പകരം ജനങ്ങള്‍ മാറണമെന്നാണ് കലക്ടര്‍ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടുമെന്നും സിവി വര്‍ഗീസ് പറഞ്ഞു. കലക്ടറുടെ നിര്‍ദേശത്തെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വിമര്‍ശിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.