ബിഹാറിൽ ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്: കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

ബിഹാറിൽ ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്: കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

പട്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. പട്നയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ജിസ്ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകറിന്റെയും ദാനാപ്പൂരിലെ ജില്ലാ സബ്-രജിസ്ട്രാറായ അദ്ദേഹത്തിന്റെ ഭാര്യ കുമാരി സ്മിതിയുടെയും വവസതികളിലാണ് പരിശോധന നടന്നത്. 


അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്നാണ് ബിഹാറിലെ വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. ദമ്പതികൾ ഇപ്പോൾ താമസിക്കുന്ന പട്നയിലെ വീട്ടിലും ഇവരുടെ ബെഗുസരായിയിലെ മറ്റൊരു വീട്ടിലും ഒരേ സമയമാണ് പരിശോധന നടത്തിയത്.

വിജിലൻസ് ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒരു കോടിയോളം രൂപയും സ്വർണാഭരണങ്ങളും 48 ആഡംബര വാച്ചുകൾ ഉൾപ്പെടെയുള്ള വലിയ ശേഖരവും കണക്കിൽപെടാത്ത സ്വത്തുക്കളും വിജിലൻസ് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പട്നയിൽ രവീന്ദ്ര കുമാർ ദിവാകറിന്റെയും ഭാര്യയുടെയും പേരിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്. 

കൂടാതെ 1.28 കോടി രൂപ വിലമതിക്കുന്ന സ്ഥലങ്ങൾ പട്നയിൽ വാങ്ങിയിട്ടുള്ളത് ഭാര്യയുടെയും ദിവാകറിന്റെ അച്ഛന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നാൽ മാത്രമേ പിടിച്ചെടുത്ത വസ്തുക്കളുടെ യഥാർത്ഥ മൂല്യം കൃത്യമായി അറിയാൻ സാധിക്കൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network