ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് ബോയിങ് 737 മാക്സ് വിമാനം റാഞ്ചിയതാണെന്ന സംശയത്തിന് വിരാമമിട്ട് പുതിയ വിവരങ്ങൾ പുറത്ത്. വിമാനം റാഞ്ചിയതല്ലെന്നും, പൈലറ്റും സഹ പൈലറ്റും തമ്മിലുണ്ടായ തർക്കം അതിരുവിട്ടതിനെ തുടർന്നാണ് അടിയന്തരമായി സൗദി അറേബ്യയിൽ ലാൻഡ് ചെയ്തതെന്നും ഇസ്രായേൽ അധികൃതർ വ്യക്തമാക്കി. പൈലറ്റുമാർ തമ്മിലുണ്ടായ തർക്കം കയ്യങ്കളിയിലേക്ക് എത്തിയതായാണ് സൂചന.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ വിമാനം എർജൻസി സിഗ്നൽ നൽകിയതിന് പിന്നാലെ സൗദി അറേബ്യയ്ക്ക് മുകളിൽ വെച്ച് തിരികെ പറന്നതോടെയാണ് റാഞ്ചൽ സംശയം ഉയർന്നത്. തുടർന്ന് വിമാനം വടക്കൻ സൗദി അറേബ്യയിലെ തബൂക്ക് விமானത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ഫ്ലൈ ദുബായ് വിമാനത്തിന് സമീപത്തേക്ക് കുതിച്ചെത്തിയെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. 27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുള്ളത്. വിമാനം റാഞ്ചിയതാണെന്ന അഭ്യൂഹങ്ങൾ ശക്തമായെങ്കിലും, പൈലറ്റുമാർ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് അടിയന്തര ലാൻഡിംഗിന് കാരണമെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
🚨 BREAKING: Flydubai flight makes emergency landing in Tabuk after pilots reportedly fought in the cockpit mid-air. The plane briefly transmitted squawk 7500 before reverting to 7700; all passengers are safe. #Flydubai #ولي__العهد #Dubai #プロセカ6周年 https://t.co/PNSITxfiN7
— Eyes on the Globe (@eyes_globe) September 30, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.