മാഡ്രിഡ്: സ്പാനിഷ് ഗ്രാൻഡ്പ്രി പരിശീലന റൗണ്ടിനിടയിൽ നിയന്ത്രണം വിട്ട ഫെറാറി കാർ ടയർ ബാരിയറിലേക്ക് ഇടിച്ചുകയറി എഫ് 1 താരം ലൂയിസ് ഹാമിൽട്ടണിന് വാഹനാപകടം. മാഡ്രിഡ് സർക്യൂട്ടിൽ നടന്ന അവസാന പരിശീലന മത്സരത്തിനിടയിലാണ് ഏഴ് തവണ ലോക ചാമ്പ്യനായ ഹാമിൽട്ടൺ അപകടത്തിൽപ്പെട്ടത്.
മത്സരത്തിനിടയിൽ അമിതവേഗത്തിൽ കുതിച്ചെത്തിയ ഹാമിൽട്ടണിന്റെ വാഹനം അവസാന വളവിൽ വെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കാർ നേരെ ടേക്ക് ഓവർ ചെയ്യാനാവാതെ സുരക്ഷാ ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും വലതുവശത്തെ ടയറിന് പഞ്ചറാവുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ നിന്ന് വാഹനം റിവേഴ്സ് ചെയ്ത് മാറ്റിയെങ്കിലും, കാറിന് ഗുരുതര കേടുപാടുകൾ സംഭവിച്ചതിനാൽ ടീം അധികൃതർ വാഹനം ഉടൻ നിർത്താൻ ഹാമിൽട്ടാനോട് റേഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടീമിന്റെ നിർദ്ദേശം അവഗണിച്ച് ഹാമിൽട്ടൺ തകർന്ന കാറുമായി വീണ്ടും മുന്നോട്ട് പോകാൻ ശ്രമിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. ഒടുവിൽ ട്രാക്കിന്റെ ഒരുവശത്തേക്ക് വാഹനം ഒതുക്കി നിർത്തിയ ശേഷമാണ് താരം പുറത്തിറങ്ങിയത്. സംഭവത്തെ തുടർന്ന് പരിശീലന മത്സരം താൽക്കാലികമായി നിർത്തിവെച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.