ന്യൂഡൽഹി: പതിറ്റാണ്ടുകളായി തുടരുന്ന ഭൂമിത്തർക്കത്തിൽ നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാല സഹപാഠി രംഗത്ത്. ഗുജറാത്തിലെ വഡ്‌നഗർ ബി.എൻ. സ്കൂളിൽ മോദിയോടൊപ്പം പഠിച്ച 81-കാരനായ അസ്ഗറലി വോറയാണ് തനിക്കെതിരെയുള്ള ഭൂമി കൈയേറ്റത്തിലും തട്ടിപ്പിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ടത്. മഹാരാഷ്ട്രയിലെ മീരാ റോഡ് സ്വദേശിയാണ് അദ്ദേഹം.
തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജരേഖകൾ ചമച്ച് ചിലർ തട്ടിയെടുത്തെന്നാണ് അസ്ഗറലി വോറയുടെ പ്രധാന പരാതി. യഥാർഥ ഉടമയെ മറച്ചുവെച്ച് ഈ ഭൂമി രണ്ട് ഭാഗങ്ങളാക്കി മാറ്റി, പ്രമുഖ നിർമ്മാണ കമ്പനികളുടെ കൈവശത്തിലാണെന്ന് വരുത്തിതീർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
ഈ ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട് 2015-ൽ തന്നെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കേസ് പിന്നീട് കോടതിയുടെ പരിഗണനയിലാവുകയും കാര്യമായ അന്വേഷണം മുന്നോട്ട് പോകാതിരിക്കുകയും ചെയ്തു. വർഷങ്ങളായി നീതിക്കുവേണ്ടി അലയുന്ന തന്റെ ദുരിതങ്ങൾ ചൂണ്ടിക്കാണിച്ചാണ് പഴയകാല വിദ്യാലയ സഹപാഠിയായ പ്രധാനമന്ത്രിയെ സമീപിച്ച് അസ്ഗറലി നിവേദനം നൽകിയത്. സംഭവത്തിൽ കേന്ദ്രതലത്തിലുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.