തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിൽ പ്രതിഷേധിച്ച് പിഎസ്‌സി അംഗങ്ങൾ. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന നടപടിയോട് യോജിക്കാനാകില്ലെന്നും ഔദ്യോഗിക പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി വിട്ടുനിൽക്കുമെന്നും അംഗങ്ങൾ വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഈ മാസം 15 മുതൽ മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം പിഎസ്‌സി അംഗങ്ങൾക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പദവിയും പ്രോട്ടോറോളും കണക്കിലെടുക്കാതെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നതിലുള്ള അതൃപ്തി അംഗങ്ങൾ പരസ്യമാക്കിയിട്ടുണ്ട്. വിഷയത്തിൽ ലഭിച്ച നോട്ടീസിൽ നിയമോപദേശം തേടാനും പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകാനുമാണ് തീരുമാനം.
സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ വലിയ തോതിലുള്ള മൂല്യനിർണയ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്ക് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചെയർമാൻ എം.ആർ. ബൈജുവിനെയും മറ്റ് കമ്മീഷൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് നടപടിയെ അംഗങ്ങൾ തന്നെ ചോദ്യം ചെയ്യുന്നത് കേസിൽ സർക്കാരിനും അന്വേഷണ സംഘത്തിനും പുതിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.