ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും 2026 സെപ്റ്റംബർ 14-ന്

ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും 2026 സെപ്റ്റംബർ 14-ന്

പാലാ: സെപ്റ്റംബർ 14-ന് നടക്കുന്ന ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ 5:00 മണിക്ക് പള്ളിയുണർത്തലോടെയും നിർമ്മാല്യ ദർശനത്തോടെയും ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 5:30-ന് അഷ്ടാഭിഷേകവും, 6:30-ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി കല്ലമ്പള്ളി ഇല്ലം ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഹോമത്തിന് ശേഷം തിരുവരങ്ങിൽ ചെമ്പൈ സംഗീത സഭ, പാലാ അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും ഉണ്ടായിരിക്കും. തുടർന്ന് 10:30-ന് പ്രസാദവിതരണവും, 11:00-ന് ചരിത്രപ്രസിദ്ധമായ ഉണ്ണിയൂട്ടും നടക്കും. ഉണ്ണിയൂട്ടിന് ശേഷം മഹാപ്രസാദമൂട്ടും വൈകുന്നേരം 6:30-ന് ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ്. ഡെയ്ലി മലയാളി ന്യൂസിന്റെ വാർത്താസമ്മേളനത്തിൽ പി.ബി. ഹരികൃഷ്ണൻ ഇടയാറ്റ്, കെ.ടി. മനോജ്, പി. പങ്കജാഷൻ, ഹരിശങ്കർ, ശ്രീരാജ്, മനേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തെന്ന് ഭാരവാഹികൾ അറിയിച്ചു.

എല്ലാ വർഷവും വിനായകചതുർത്ഥി ദിവസം ക്ഷേത്രത്തിൽ നടന്നുവരുന്ന ഉണ്ണിയൂട്ട് വഴിപാട് ഭക്തജനങ്ങൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9539399507 എന്ന നമ്പറുമായി ബന്ധപ്പെടുക.

അഭീഷ്ടവരദായകനായ ഇടയാറ്റ് ബാലഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ഉണ്ണിയൂട്ട്. 32 വിനായക ഭാവങ്ങളിൽ ബാലഗണപതി, സൃഷ്ടി ഗണപതി എന്നീ ഭാവങ്ങൾ സത്സന്താനലബ്ധിക്കും കുഞ്ഞുങ്ങളുടെ ആയുരാരോഗ്യത്തിനും നിദാനമായിത്തീരുന്നതാണ്. ഇടയാറ്റ് ഗണപതി ക്ഷേത്രത്തിലെ ഭഗവത്സാന്നിദ്ധ്യം അമ്മയുടെ മടിയിലിരുന്നരുളുന്ന ബാലഗണപതി രൂപമായതിനാൽ, വിനായക ചതുർത്ഥി ദിവസം ഇവിടെ ഉണ്ണിയൂട്ട് നടത്തുന്നത് ദമ്പതികളുടെ മനോവിഷമങ്ങൾ അകറ്റി സർവൈശ്വര്യവും സത്സന്താനലബ്ധിയും നൽകി അനുഗ്രഹം ചൊരിയുന്നു. അന്നേദിവസം ഭഗവാന് ക്ഷേത്രത്തിൽ നേദിച്ച നെയ്യ് കുട്ടികൾക്ക് നൽകുന്നത് അവരുടെ ഓർമ്മശക്തി, ആയുരാരോഗ്യം, സദ്സ്വഭാവം എന്നിവയ്ക്ക് ഏറെ ഗുണകരമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !