കള്ളക്കുറിച്ചി: അധ്യാപകന്റെ ഭാഗത്തുനിന്നുള്ള ലൈംഗികാതിക്രമത്തിലും മോശം പെരുമാറ്റത്തിലും മനംനൊന്ത് പത്താംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് നാടിനെയാകെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്.
സ്‌കൂളിൽവച്ച് അധ്യാപകൻ തന്നെ നിരന്തരം അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തതായി കുട്ടി വീട്ടിൽ പരാതിപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിലുള്ള മനോവിഷമത്തെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്ന്, പ്രതിയായ ജഗദീശനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടി ജീവനൊടുക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അധ്യാപകനെതിരെയുള്ള മുൻകാല പരാതികളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.