ഈരാറ്റുപേട്ട-വാഗമൺ പാതയിൽ അടഞ്ഞുകിടക്കുന്ന കലുങ്കുകൾ തുറക്കണമെന്ന് ആവശ്യം

ഈരാറ്റുപേട്ട-വാഗമൺ പാതയിൽ അടഞ്ഞുകിടക്കുന്ന കലുങ്കുകൾ തുറക്കണമെന്ന് ആവശ്യം

തീക്കോയി: ഈരാറ്റുപേട്ട-വാഗമൺ സംസ്ഥാന പാതയിൽ കനത്ത മഴയെ തുടർന്ന് മണ്ണും കല്ലും വീണ് അടഞ്ഞുപോയ കലുങ്കുകൾ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. തീക്കോയി മുതൽ വാഗമൺ വരെയുള്ള വിവിധ ഭാഗങ്ങളിൽ കലുങ്കുകൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.

ഇതുമൂലം ശക്തമായ മഴയിൽ മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ചെളിയും ഓടകളിലൂടെ ഒഴുകിപ്പോകാതെ റോഡിലേക്ക് പരന്നൊഴുകുന്ന സ്ഥിതിയാണുള്ളത്. ഇത് റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വെള്ളം റോഡിലൂടെ കുത്തനെ ഒഴുകുന്നത് റോഡ് തകരുന്നതിനും കാരണമാകുന്നുണ്ട്.

അടഞ്ഞുകിടക്കുന്ന കലുങ്കുകളും ഓടകളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സന്ദർശിച്ചു പരിശോധന നടത്തണമെന്നും, മണ്ണും കല്ലും നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !