ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി; രണ്ടുപേർ അറസ്റ്റിൽ

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചുകയറ്റിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വള്ളക്കടവ് സ്വദേശികളായ അശ്കർ, നാദിർഷ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം കോവളത്താണ് വൻ സുരക്ഷാ വീഴ്ചയുണ്ടായത്.

ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്നും വന്ന ബൈക്ക് കോവളം ജങ്ഷനിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളത്ത് വെച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !