സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി ഭോപ്പാലിൽ ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി ഭോപ്പാലിൽ ജീവനൊടുക്കി

ഭോപ്പാൽ: ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരിയെ (30) വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദുബോളിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.


2024-ൽ 'മിസ് പ്രെറ്റി ഇന്ത്യ' കിരീടം ചൂടിയതോടെയാണ് നിധി തിവാരി മോഡലിങ്, അഭിനയ രംഗങ്ങളിൽ കൂടുതൽ സജീവമായത്. സിനിമയിൽ കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. മരിക്കുന്നതിന് തൊട്ടുമുമ്പ് നിധി ഫോണിൽ ആരോടോ സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകി.

ഈ ഫോൺ കോളും നിധിയുടെ ഡിജിറ്റൽ ഇടപാടുകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഫോൺ കോൾ റെക്കോർഡുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം വ്യക്തമല്ലെന്നും, അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മോർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് നിധിയുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്. നിധിയുടെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ അനുശോചന പ്രവാഹമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network