മുംബൈ: മഹാരാഷ്ട്രയിലെ പൂനയില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിനിരയായ യുവതി ജീവനൊടുക്കി. എഞ്ചിജിനീയറായ വൈഷ്ണവി പ്രവീണ്‍ ജരാണ്ടെ (23) ആണ് മരിച്ചത്.
സംഭവത്തില്‍ യുവതിയുടെ ഭർത്താവ് ഓങ്കാർ സഞ്ജയ് ഘിസാരെ (28), ഇയാളുടെ മാതാപിതാക്കളായ സഞ്ജയ് മഹാദേവ് ഘിസാരെ (49), രൂപാലി സഞ്ജയ് ഘിസാരെ (42) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.ഈ വർഷം മെയിലാണ് യുവതിയുടെ വിവാഹം നടന്നത്. വൈഷ്ണവിയുടെ കുടുംബം സ്ത്രീധനമായി 45 ലക്ഷം രൂപയും 10 പവൻ സ്വർണം നല്‍കിയിരുന്നു. എന്നാല്‍ കാർ വാങ്ങുന്നതിനായി വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
വൈഷ്ണവിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവ് ഓങ്കാർ സഞ്ജയ് ഘിസാരെക്കും മാതാപിതാക്കള്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മരണസമയത്ത് യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.