നോർത്ത് പറവൂർ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും കാവലാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ സുതാര്യതയില്ലായ്മയ്ക്കും ഏകപക്ഷീയമായ നടപടികൾക്കുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി.എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിയാദ് വാണിയക്കാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഘടകങ്ങളിൽ നിന്നുള്ള ഭാരവാഹികളും നിരവധി പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിലും സംഗമത്തിലും സജീവമായി പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.