കൊച്ചി: 'അമ്മ' സംഘടനയ്ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ചോദ്യം.
പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോള്‍ ഇവരുടെ പ്രശ്നം തീർക്കാനേ സമയം ഉള്ളൂ എന്നും കോടതിയുടെ വിമർശനം. തുടർച്ചയായി വന്ന ഹർജികളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്. നേരത്തെ അൻസിബയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് സംഘടനയ്ക്ക് അകത്ത് പലതരത്തില്‍ ഭിന്നിപ്പ് ഉണ്ടായത്. സംഘടനയുടെ ഭാരവാഹികള്‍ സമൂഹമാധ്യമങ്ങളിലൂടെ അടക്കം പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് വിവിധ കോടതികളില്‍ പല തട്ടില്‍ കേസുകളായി മാറി. ഏറ്റവും ഒടുവിലാണ് ലക്ഷ്മി പ്രിയ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
അൻസിബ ഹസൻ്റെ പരാതിയില്‍ കോടതി നിർദേശപ്രകാരം തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ഹർജിയിലെ ആവശ്യം. ഹർജി പരിഗണിക്കവെയായിരുന്നു 'അമ്മ' സംഘടനയ്ക്ക് വേണ്ടി സ്പെഷ്യല്‍ കോടതി വേണ്ടിവരുമല്ലോ എന്ന ചോദ്യം സിംഗിള്‍ ബെഞ്ചിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
സാധാരണക്കാരുടെ അനേകം പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് പരിഗണിക്കാനുള്ള കാര്യവും കോടതി ഓർമിപ്പിച്ചു. അതേസമയം ലക്ഷ്മി പ്രിയയുടെ ഹർജിയില്‍, കേസിലെ തുടർനടപടി തടയാൻ കോടതി തയ്യാറായില്ല. ഹർജിയില്‍ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഹർജി മാറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.